സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം

0

സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹ്ത്യക്ക് ശ്രമിച്ചത്.

നാല് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ബലം പ്രയോഗിച്ച് അഗ്നി ശമനസേന മാറ്റി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോഴും സിവില്‍ പൊലീസ് ഓഫീസറുടെ റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നില്ല. തങ്ങളോട് വേര്‍ത്തിരിവ് എന്തിനാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

സെക്രട്ടറിയേറ്റിനു മുന്നിലെ കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ഇവര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ കുത്തിയിരുപ്പ് പ്രതിഷധവും തുടരുകയാണ്.