യുഡിഎഫ് ഭരണ കാലത്തെ പിന്‍വാതില്‍ നിയമനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഗാര്‍ഡ് നിയമനമാണ് പിന്‍വാതില്‍ വഴി നടന്നത്. പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് അനധികൃതമായി നിയമനം നടത്തിയത്.
ഏഴ് പേരെ അനധികൃതമായി സ്ഥിരപ്പെടുത്തിയെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന അനധികൃത നിയമനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ശശി തരൂര്‍ എംപി, കെ മുരളീധരന്‍ എംഎല്‍എ, കെപിസിസി നേതാവ് തമ്പാനൂര്‍ രവി എന്നിവരാണ് ശുപാര്‍ശ നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമങ്ങള്‍ റദ്ദാക്കിയിരുന്നു.