ക്യൂബയും സ്വകാര്യവഴിയെ

0

കമ്മ്യൂണിസ്റ്റ് ക്യൂബയും സ്വകാര്യ വഴി സഞ്ചരിക്കാനൊരുങ്ങുന്നു. പൊതുമേഖലയ്ക്ക് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ക്യൂബയില്‍ ഇനി സ്വകാര്യമേഖലയും പ്രവര്‍ത്തിക്കും. ഇതിനായി രാജ്യത്തെ നയത്തില്‍ വന്‍ പൊളിച്ചെഴുത്താണ് ക്യൂബ നടത്തുന്നത്. സമ്പദ് വ്യവസ്ഥയില്‍ ഇനി മുതല്‍ സ്വകാര്യ മേഖലയ്ക്കും തുല്യ പ്രാധാന്യമുണ്ടാകും എന്ന് അധികൃതര്‍ അറിയിച്ചു. പൊതു മേഖലയോടൊപ്പം സ്വകാര്യ മേഖലയ്ക്കും ഇനി എല്ലായിടത്തും പ്രവര്‍ത്തനാനുമതി ലഭിക്കും.

2000 ലാണ് ക്യൂബയില്‍ ആദ്യമായി സ്വകാര്യമേഖലയ്ക്ക് കൂടി പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയത്. ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യമാണ് നല്‍കുന്നത്. കമ്മ്യൂണിസം പ്രയോഗത്തില്‍ വരുത്തിയിട്ട് പതീറ്റാണ്ടുകള്‍ ആയെങ്കിലും വികസന മുരടിപ്പും വളര്‍ച്ച കുറവും മറികടക്കാന്‍ രാജ്യത്തിന് ആയില്ല. ഇതേ തുടര്‍ന്നാണ് ക്യൂബയും മെല്ലെ മെല്ലെ കമ്മ്യൂണിസത്തെ ക.യ്യൊഴിയുന്നത്.