മകന് ഐഎഎസ് ലഭിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമവിരുദ്ധമായി ഇടപെട്ടന്ന ഗുരുതര ആരോപണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രംഗത്ത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരില്‍ എത്തിയതിന് ശേഷമാണ് രമേശിനെതിരെ ഗുരുതര ആരോപണവുമായി ജലീല്‍ രംഗത്തെത്തിയത്.
സ്വന്തം മകന് ഐഎഎസ് ലഭിക്കാന്‍ വഴിവിട്ട കളികള്‍ കളിച്ച ചെന്നിത്തല മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സിന് സീറ്റൊപ്പിക്കാന്‍ ബാര്‍ മുതലാളിയേയും കൂട്ടിപ്പോയി. ഒരു കോടി രൂപയാണ് കൈക്കൂലി കൊടുത്തത്. തവനൂരില്‍ മാറ്റത്തിൻ്റെ കാറ്റു വീശുന്നതായി തോന്നുന്നു എങ്കില്‍ അവിടെ വന്ന് മത്സരിക്കാനായി ചെന്നിത്തലയെ വെല്ലുവിളിക്കുന്നതായും ജലീല്‍ പറഞ്ഞു.