ഗുലാം നബിക്ക് വിടവാങ്ങല്‍, വിതുമ്പി പ്രധാനമന്ത്രി

0

കാലവാധി കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പില്‍ വിതുമ്പി കരഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രിയ സുഹൃത്തായ ഗുലാം നബി ആസാദുമായി വര്‍ഷങ്ങളായുള്ള ബന്ധം വിവരിക്കുമ്പോഴാണ് മോദി പലപ്പോഴും വിതുമ്പിയത്.

ഉയര്‍ന്ന പദവികളും ഓഫീസുകളും വരുമ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തില്‍ നിന്ന് പഠിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തെ യഥാര്‍ത്ഥ സുഹൃത്തായി കാണും. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ അനുഭവം മോദി പങ്കുവെച്ചു. ഭീകരാക്രമണം ഉണ്ടായപ്പോള്‍ കശ്മീരില്‍ കുടുങ്ങിയ ഗുജറാത്തികളെ ആസാദ് സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് സംരക്ഷിച്ചത്. മുന്‍ രാഷ്ട്രപതി ആയിരുന്ന പ്രണബ് മുക്കര്‍ജിയും ഗുലാം നബി ആസാദും ചെയ്തു തന്ന സഹായങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും മോദി വിതുമ്പി കൊണ്ട് പറഞ്ഞു.