തൃശൂര്‍ ജില്ലയിലെ പ്രശസ്ത പൂരങ്ങളിലൊന്നായ ആണ്ടപറമ്പ് പുറ്റേക്കര കുറുവില്‍ക്കാവ് നൈതിലക്കാവ് മഹാവിഷ്ണു ഭഗവതി ക്ഷേത്രം പൂര മഹോത്സവം 19ന് നടക്കും. കോവിഡ് മാഹാമാരിയുടെ കാലമായതിനാല്‍ വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് പൂര മഹോത്സവം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പൂരത്തിൻ്റെ കൊടിയേറ്റം 13ന് ശനിയാഴ്ച വൈകീട്ട് 6.30ന് നടക്കും. 14 ന് രാവില 8.30 ന് ദേവിക്ക് പൊങ്കാല ചടങ്ങുണ്ടാകും. 16ന് വൈകീട്ട് 6.30ന് ദേവിക്ക് പട്ടും താലിയും ചാര്‍ത്തലാണ്.
പൂരദിവസമായ 19ന് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 4ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പ് നടക്കും. ഗജരത്‌നം ഊക്കന്‍സ് കുഞ്ചുവാണ് തിടമ്പേറ്റുക. മേളവും ചമയങ്ങളും അകമ്പടിയാവും. വൈകീട്ട് 7ന് തായമ്പക. വെള്ളിത്തിരുത്തി ഉണ്ണിനായരും സംഘവുമാണ് തായമ്പക അവതരിപ്പിക്കുക.