ചെങ്കോട്ട ആക്രമണ കേസിലെ മുഖ്യപ്രതി പഞ്ചാബ് നടന്‍ ദീപ് സിദ്ദു അറസ്റ്റിലായതായി ഡല്‍ഹി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ അക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ദീപ് സിദ്ദു ആണെന്നാണ് പൊലീസ് ആരോപണം.
സിദ്ദുവിനെയും മറ്റ് മുന്ന് പേരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാര്‍ വ്യാപക നാശനഷ്ടം വരുത്തിയിരുന്നു. കൂടാതെ സിഖ് പതാക ഉയര്‍ത്തുകയും ചെയ്തു.