HomeIndiaകര്‍ഷക സമരം എന്തിന് വേണ്ടി

കര്‍ഷക സമരം എന്തിന് വേണ്ടി

ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം എന്തിന് വേണ്ടിയാണെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ്. കര്‍ഷകര്‍ക്ക് ഒപ്പമാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും വരുമാനവും നല്‍കുന്നതിനാണ് പുതിയ നിയമങ്ങള്‍.

രാജ്യത്ത് എട്ട് കോടി ഗ്യാസ് സിലിണ്ടറുകള്‍ വീടുകളിലേക്ക് അധികമായി എത്തിക്കാനായി. 10 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. രാഡ്ത്ത് കൂടുതലുള്ളത് ചെറുകിട കര്‍ഷകരാണ്. രണ്ട് ഹെക്‌റിന് താഴെ ഭൂമിയുള്ള കര്‍ഷകര്‍ 12 കോടിയില്‍ കൂടുതലാണ്. അവര്‍ക്കെല്ലാം ഗുണം കിട്ടണം. ചൗധരി ചരണ്‍സിംഗ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയാണ്.

ആനുകൂല്യങ്ങള്‍ എപ്പോഴും വന്‍കിട കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിക്കണം. അതിനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

Most Popular

Recent Comments