HomeKeralaഎല്‍ഡിഎഫ് നടത്തിയത് 3 ലക്ഷം അനധികൃത നിയമനങ്ങള്‍

എല്‍ഡിഎഫ് നടത്തിയത് 3 ലക്ഷം അനധികൃത നിയമനങ്ങള്‍

സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത് എന്ന് പ്രതിപക്ഷ നേതാവ്. നൂറുകണക്കിന് റാങ്ക് ലിസ്റ്റുകളാണ് നോക്കുകുത്തിയായത്. ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയും ജീവിതവുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതാക്കിയത്.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അനധികൃത നിയമനങ്ങള്‍ മുഴുവന്‍ പുനപരിശോധിക്കും. ഇത്തരം നിയമനങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ള നിയമം കൊണ്ടുവരും. ഇതിന്റെ കരട് പണിപ്പുരയിലാണ്. ഒഴിവുകള്‍ കൃത്യസമയത്ത് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. ജയില്‍ ശിക്ഷ അടക്കമുള്ളതാകും ശിക്ഷ. താല്‍ക്കാലിക നിയമനം ഇനി എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി മാത്രമാകും. ഇപ്പോള്‍ നടക്കുന്നത് സ്വന്തക്കാരെ നിയമിക്കല്‍ മാത്രമാണ്.

സിപിഎം മുന്‍ എംപിയുടെ ഭാര്യയുടെ നിയമനം വിവാദമായത് കള്ളത്തരം ഉള്ളതു കൊണ്ടാണ്. കയ്യോടെ പിടികൂടിയപ്പോള്‍ കഥകളുടെ കുത്തൊഴുക്കാണ്. ഇത്തരം നിയമനങ്ങളാണ് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കായി നടക്കുന്നത്. മാനുഷിക പരിഗണനയാണ് ഇത്തരം നിയമനങ്ങള്‍ക്ക് പിന്നില്‍ എന്നാണ് മന്ത്രി ഇ പി ജയരാജന്‍ പറയുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്ള യുവജനങ്ങളോടും വേണ്ടെ ഈ മാനുഷിക പരിഗണന എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Most Popular

Recent Comments