HomeIndia19 പേരുടെ മൃതദേഹം കണ്ടെടുത്തു

19 പേരുടെ മൃതദേഹം കണ്ടെടുത്തു

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആളുകള്‍ കുടുങ്ങി കിടക്കുന്ന തുരങ്കത്തിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവര്‍ത്തികളും അതിവേഗം നടക്കുന്നുണ്ട്.

ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്താലേ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാവൂ. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ ചെളി നീക്കാനുള്ള ശ്രമത്തിലാണ് സൈന്യം. നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ആറ് ഗ്രാമങ്ങളാണ് പ്രളയത്തില്‍ ഒറ്റപ്പെട്ടത്. അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയിട്ടുണ്ട്.

Most Popular

Recent Comments