വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

0

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ കരട് വിജ്ഞാപനത്തിനെതിരെയാണ് ഹര്‍ത്താല്‍. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

രാവിലെ ഏറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. വജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കരട് വിജ്ഞാപനത്തെ എതിര്‍ത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു.