HomeIndiaകേരളത്തില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഇടത് കോണ്‍ഗ്രസ് കരാര്‍: മോദി

കേരളത്തില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഇടത് കോണ്‍ഗ്രസ് കരാര്‍: മോദി

കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കരാറിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറി മാറി വരുന്ന ഇടത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യുന്നത് കൊള്ളയടിയാണ്. പശ്ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ബംഗാളിലും തിരശ്ശീലക്ക് പിന്നില്‍ രാഷ്ട്രീയക്കളിയാണ്. തൃണമൂലും കോണ്‍ഗ്രസും ഇടതുപക്ഷവും സൗഹൃദവും രഹസ്യ ധാരണയുമാണ്. ബംഗാളില്‍ ബിജെപി പ്രധാനമായും പോരാടുന്നത് തൃണമൂലിനെതിരാണ്. എന്നാല്‍ മറഞ്ഞിരിക്കുന്ന അവരുടെ സുഹൃത്തുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി ധാരണയിലാണ് ബംഗാളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ ശബ്ദങ്ങളും ഗൂഡാലോചനകളും ഉയരുമ്പോള്‍ മമത ബാനര്‍ജിയുടെ ശബ്ദം കേള്‍ക്കാറുണ്ടോ. ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചാല്‍ അവര്‍ അസ്വസ്ഥയാകും. ഭാരത് മാതാ കി ജയ് വിളിച്ചാല്‍ പോലും മമത ദേഷ്യപ്പെടും. ദുര്‍ഭരണം, അക്രമം, അഴിമതി തുടങ്ങിയവയാണ് ബംഗാളില്‍ നടക്കുന്നത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Most Popular

Recent Comments