HomeKeralaജനവാസ മേഖല ഒഴിവാക്കണം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

ജനവാസ മേഖല ഒഴിവാക്കണം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് നിര്‍ദേശത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു. വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് പരിസ്ഥിതി ലോല മേഖലയാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം. ഇത്തരം പ്രദേശം വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു. തോല്‍പ്പെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കന്‍മൂല, ചാലിഗഡ, കാപ്പിസ്റ്റോര്‍, ചീയാമ്പം, മൂടക്കൊല്ലി, ചീരാല്‍ തുടങ്ങിയ പ്രദേശങ്ങളെ ഒഴിവാക്കണം എന്നും കത്തിലുണ്ട്.

Most Popular

Recent Comments