HomeIndiaരാജ്യം ഉത്തരാഖണ്ഡിനൊപ്പം

രാജ്യം ഉത്തരാഖണ്ഡിനൊപ്പം

രാജ്യം മുഴുവന്‍ ദുരിതം നേരിടുന്ന ഉത്തരാഖണ്ഡിനൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെയുള്ള എല്ലാവരുടേയും സുരക്ഷയ്ക്കായി രാജ്യം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ്. സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. ദുരന്ത നിവാരണ സേന, സൈന്യം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ചമോലി ജില്ലയില്‍ മഞ്ഞിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം ഏറുകയാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമ്പോള്‍ കൂടുതല്‍ ആളുകളെ കാണാനില്ലെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

Most Popular

Recent Comments