ഉത്തരാഖണ്ഡിലേക്ക് തിരിച്ച് അമിത് ഷാ, മരണം 10

0

ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക് തിരിച്ചു. മഞ്ഞുമലയിടിച്ചിലിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനാണ് അമിത് ഷാ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ഉത്തരാഖണ്ഡില്‍ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍, ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. 10 പേര്‍ മരിച്ചുവെന്നാണ് സംശയിക്കുന്നത്. 150 ഓളം പേര്‍ അപകടത്തില്‍ പെട്ടുവെന്നാണ് കരുതുന്നത്. ഇതില്‍ 75 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ധോളി നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണസേന സംഭവ സ്ഥലത്തെത്തി.

ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുല്‌ള നടപടികള്‍ ആരംഭിച്ചു. ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം എന്നിവ തുറന്നുവിട്ടു. ഋഷി ഗംഗം പവര്‍ പ്രോജക്ട് തകര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1070, 9557444486