കത്വ ഫണ്ട് തിരിമറി വിഷയത്തില്‍ പ്രതികരണവുമായി അഡ്വ ദീപിക രജാവത്ത് രംഗത്ത്. അഡ്വ മുബീന്‍ ഫറൂഖി കത്വ കേസ് കോടതിയില്‍ വാദിച്ചിട്ടില്ലെന്ന് ദീപിക അറിയിച്ചു. കത്വ പെണ്‍കുട്ടിയുടെ അഭിഭാഷകയാണ് ദീപിക രജാവത്ത്.
നാല് പബ്‌ലിക് പ്രോസിക്യൂട്ടേഴ്‌സാണ് വിചാരണ നടപടികളില്‍ ഉണ്ടായിരുന്നത്. അക്കൂട്ടത്തില്‍ അഡ്വ മുബീന്‍ ഫറൂഖി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിട്ടില്ലെന്നും ദീപിക വ്യക്തമാക്കി. അഡ്വ മുബീന്‍ ഫറൂഖി പവര്‍ ഓഫ് അറ്റോണി വാങ്ങിയിട്ടുണ്ടാകാം, പക്ഷേ വാദിച്ചിട്ടില്ലെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
കത്വ കേസില്‍ ഹാജരായത് അഡ്വ മുബീന്‍ ഫറൂഖി തന്നെയായിരുന്നു എന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ വാദം. അഡ്വ മുബീന്‍ പറൂഖിയാണ് എല്ലാം കോര്‍ഡിനേറ്റ് ചെയ്തതെന്നും വാദിച്ചതെന്നും യൂത്ത് ലീഗ് പറഞ്ഞു. മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പിനായാണ് പണം കൈമാറിയതെന്നായിരുന്നു യൂത്ത് ലീഗിന്റെ വാദം. വക്കാലത്ത് ഒപ്പിട്ട് വാങ്ങാന്‍ ദീപിക സിംഗ് രജാവത്ത് മുബീന്‍ ഫറൂഖിയോട് ആവശ്യപ്പെട്ടെന്നും യൂത്ത് ലീഗ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് ദീപികയുടെ പ്രതികരണം വന്നിരിക്കുന്നത്.