ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം കൂടുന്നു. മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. 150ഓളം പേരെ കാണാനില്ലെന്ന് റി്‌പോര്‍ട്ടുണ്ട്.
ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പര്‍വതത്തില്‍ നിന്ന് വന്‍ മഞ്ഞുമല ഇടിഞ്ഞു വീഴാണ് അപകടം ഉണ്ടായത്. ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്നാണ് മൂന്ന് പേര്‍ മരിച്ചത്. ഡാം സെറ്റില്‍ ജോലി ചെയ്തിരുന്ന 150ഓളം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്.
സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും, ഐടിബിപിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് നദികളില്‍ വെള്ളപ്പൊക്കമാണ്. നദീതീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അളകനന്ദ, ധൗളിഗംഗ നദിക്കരയിലുള്ള ഗ്രാമങ്ങളാകെ ഭീഷണിയിലാണ്.