കിഴക്കമ്പലം കീഴടക്കി തുടങ്ങിയ മുന്നേറ്റം കൂടുതല്‍ ശക്തമാക്കാന്‍ ട്വൻ്റി 20 കൂട്ടായ്മ. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ ട്വൻ്റി 20 മത്സരിക്കും. ഇതിനായുള്ള മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി.
ഓണ്‍ലൈനിലൂടെയും അംഗത്വം എടുക്കാന്‍ കഴിയും. അംഗത്വ വിതരണം വ്യക്തമാക്കി പത്രങ്ങളുടെ എറണാകുളം ജില്ല എഡീഷനുകളില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ട്വൻ്റി 20. ആധുനിക കേരളത്തിനായി അണി ചേരുക, ട്വൻ്റി 20 യില്‍ അംഗമാകുക എന്നാണ് പരസ്യ വാചകം. കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളിലും ഇപ്പോള്‍ ട്വൻ്റി 20 ഭരണമാണ്.