അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. തൻ്റെ ഒപ്പം എന്‍സിപി ദേശീയ പ്രസിഡണ്ട് ശരദ് പവാറും ഉണ്ടാകുമെന്നും കാപ്പന്‍.
ശരദ് പവാര്‍ തൻ്റെ ഒപ്പമാണ്. വിരുദ്ധമായ തീരുമാനം അദ്ദേഹം എടുക്കില്ല. മുപ്പത് വര്‍ഷത്തിലധികമായ ബന്ധമാണ് അദ്ദേഹവുമായുള്ളത്. കോണ്‍ഗ്രസ് എസിനെ എന്‍സിപിയില്‍ ലയിപ്പിക്കുന്നതിന് മുന്‍കൈ എടുത്തതും താനാണ്. അതുകൊണ്ട് തന്നെ പാലാ സീറ്റ് വിട്ടുകൊടുത്തുള്ള തീരുമാനം ശരദ് പവാര്‍ എടുക്കുമെന്ന് കരുതുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പക്ഷേ കാപ്പന്‍ പ്രതികരിച്ചില്ല.