സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് കര്‍ഷക സംഘടനകള്‍

0

റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാരുമായി ചര്‍ച്ച നടത്തില്ലെന്ന നിലപാടിലാണവര്‍. ഒക്ടോബര്‍ രണ്ട് വരെ അതിര്‍ത്തികളിലെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു. വിഷയത്തില്‍ പാര്‍ലമെൻ്റ് തുടര്‍ച്ചയായി നിശ്ചലമാകുന്നത് ഒഴിവാക്കാന്‍ സ്പീക്കര്‍ നാളെ കക്ഷി നേതാക്കളുടെ യോഗം ചേരും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡു ഉപരോധ സമരം അവസാനിച്ചതിന് പിന്നാലെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.  ഒക്ടോബര്‍ രണ്ട് വരെ ഇതേ രീതിയില്‍ സമരം നടത്തുമെന്നും അതിനു ശേഷം പിന്നീട് തീരുമാനമുണ്ടാകുമെന്നും രാകേഷ് ടികായത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ വിലക്കുകള്‍ മറികടന്ന് കൂടുതല്‍ മഹാ പഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷകരുടെ തീരുമാനം.