പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ സംഘം സിപിഎം ഓഫീസില്ർ പരിശോധന നടത്തി. കാസര്‍ഗോഡ് ചട്ടഞ്ചാലിലെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലാണ് പരിശോധന നടത്തിയത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയതാണ് കേസ്.
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് തടയാൻ സിപിഎമ്മും സർക്കാരും ഏറെ ശ്രമിച്ചതാണ്. എന്നാൽ സുപ്രീംകോടതി സർക്കാരിൻ്റെ വാദങ്ങളെല്ലാം തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് രേഖകളൊക്കെ സിബിഐക്ക് ലഭിച്ചത്. അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം നല്‍കിയത്.