സംസ്ഥാന ബിജെപിയില്‍ വിഭാഗീയത ഇല്ലെന്ന് നദ്ദ

0

സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയത ഉണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ. പാര്‍ടിയില്‍ ഒരു വിഭാഗീയതും ഇല്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മറ്റെല്ലാം.

ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കും. പാര്‍ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുമായി അവര്‍ക്ക് തര്‍ക്കമില്ല. ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാം. ബിജെപിയില്‍ എല്ലാവര്‍ക്കും അവസരങ്ങള്‍ ഉണ്ട്. പാര്‍ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു.