സ്പുട്‌നിക്ക് വാക്‌സിന് 92 ശതമാനം ഫലപ്രാപ്തി

0

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക്കിന് 92 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് അവകാശം. ദി ലാന്‍സെറ്റ് റിവീല്‍ മാഗസിനാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

സ്പുട്‌നിക്ക് വാക്‌സിന്‍ എടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ തീര്‍ത്തും കുറവാണെന് മാഗസിന്‍ പറയുന്നു. വിവധ പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും ഒടുവിലാണ് ശാസ്ത്രലോകം 92 ശതമാനം ഫലപ്രാപ്തി ഉറപ്പിച്ചത്. റഷ്യയുടെ വാക്‌സിനെതിരെ നിരവധി ആരോപണങ്ങള്‍ വന്നിരുന്നു. മതിയായ പരീക്ഷണം നടത്താതെയാണ് വാക്‌സിന്‍ രോഗികളില്‍ കുത്തിവെയ്ക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം.