കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടെന്ന് ഹൈക്കോടതി. പൊതുപണിമുടക്കില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിൻ്റേതാണ് വിധി.
ജനുവരി 8,9 തിയതകളിലാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തില്‍ പണിമുടക്കിയത്. ഇതില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കാന്‍ ജനുവരി 31ന് പൊതുഭരണ സെക്രട്ടറി ഉത്തരവിട്ടു. ന്യായമായ കാരണം ഇല്ലാതെയും അവധി അപേക്ഷ ഇല്ലാതെയും ജോലിക്ക് ഹാജരാവാത്തവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നാണ് പരാതിക്കാരൻ്റെ വാദം. ആലപ്പുഴ സ്വദേശി ജി ബാലഗോപാലന്‍ ആണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.