കേരളത്തിനായി എല്ലാം ചെയ്യുന്നു, മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്

0

കേരള സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രിയും കേന്ദ്ര സര്ഡക്കാരും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മലയാളത്തില്‍ ഉള്ള ട്വീറ്റിലാണ് അമിത് ഷായുടെ വാക്കുകള്‍.

കേന്ദ്ര ബജറ്റില്‍ കേരളത്തിനായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോടികളുടെ വികസനം ഉണ്ടാകും. ഭാരത് മാല പദ്ധതി പ്രകാരം കേരളത്തിലെ ദേശീയപാത നിര്‍മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിക്കായി 1957 കോടി രൂപയും നല്‍കുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും അമിത് ഷാ പറയുന്നു.