കര്‍ഷക സമരം സഭയില്‍ വീണ്ടും ബഹളത്തിന് കാരണമാകുന്നു. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാവിലെ സഭ നിര്‍ത്തിവെച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു.
കര്‍ഷക പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്ന അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളം കൂടിയത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എടുത്തത്. എന്നാല്‍ പ്രതിപക്ഷം ഇത് നിരാകരിച്ചു.