തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു, പ്രത്യേക സമിതിയായി

0

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി സംസ്ഥാന കോണ്‍ഗ്രസ് ഒരുങ്ങുന്നു. കെപിസിസിയുടെ പ്രത്യേക തിരഞ്ഞെടുപ്പ് സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രൂപീകരിച്ചു.

36 അംഗ സമിതിക്കാണ് സോണിയ രൂപം കൊടുത്തത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും വിദ്യ ബാലകൃഷ്ണനെ പോലുള്ളവരും സമിതിയില്‍ ഉണ്ട്. ഇതിനു പുറമെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങിയ പോഷക സംഘടനകളുടെ അധ്യക്ഷന്മാര്‍ സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.