മ്യാന്‍മാറില്‍ വീണ്ടും പട്ടാളഭരണം, സൂചി അറസ്റ്റില്‍

0

മ്യാന്‍മാറില്‍ പട്ടാളം വീണ്ടും അധികാരം പിടിച്ചു. ഓങ് സാന്‍ സൂചി അടക്കമുള്ളവര്‍ അറസ്റ്റിലാണെന്നാണ് വാര്‍ത്തകള്‍. ദേശീയ തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് പട്ടാള നടപടി ഉണ്ടായിട്ടുള്ളത്.

ഔദ്യോഗിക ടിവി, റേഡിയോ അടക്കമുള്ള മാധ്യമങ്ങള്‍ പ്രക്ഷേപണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രസിഡണ്ട് വിന്‍ മിന്‍ട്, പ്രവിശ്യാ മുഖ്യമന്ത്രിമാര്‍ എന്നിവരൊക്കെ അറസ്റ്റിലാണ്, തിരഞ്ഞെടുപ്പില്‍ സൂചിയുടെ വിജയം അംഗീകരിക്കില്ലെന്ന നിലപാടാണ് െൈസന്യത്തിന്. പ്രതിപക്ഷ പാര്‍ടിയ്ക്കും ഈ നിലപാടാണ്.

സൈന്യത്തിന് പ്രധാന അധികാര കേന്ദ്രങ്ങള്‍ നല്‍കുന്നതാണ് നിലവിലെ ഭരണഘടന. പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകളും സൈന്യത്തിനാണ്. ഈ ഭരണഘടന മാറ്റിയെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രസിഡണ്ട് വിന്‍ മയന്റും ഓങ് സാന്‍ സൂചിയും.