സംസ്ഥാനം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍

0

കേരളത്തില്‍ ഉള്ളത് അധോലോക സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊള്ള സംഘത്തിൻ്റെ കോട്ട പോലെയായി മുഖ്യമന്ത്രിയുടെ ഓഫീസ്. പാര്‍ടി പോലും അറിയാതെ സ്പ്രിംഗ്‌ളര്‍ കരാര്‍ എങ്ങനെ നടപ്പാക്കി. വീമ്പ് പറയല്‍ മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയൻ്റെ ഏകാധിപത്യ ഭരണം ഇനി നടക്കില്ല. വര്‍ഗീയ വിഷം പരത്തുകയാണ് എ വിജയരാഘവന്‍. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുകയാണ് സിപിഎം. വിജയരാഘവന് എന്താണിത്ര മുസ്ലീം വിരോധം. മൂക്കാതെ പഴുത്താല്‍ എന്താവുമെന്നതിൻ്റെ ഉദാഹരണമാണ് എ വിജയരാഘവൻ്റെ വാക്കുകള്‍.

മുഖ്യമന്ത്രി തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. മതേതരത്വം നിലനിര്‍ത്താനാണ് യുഡിഎഫ് പോരാട്ടം. വര്‍ഗീയത ആളിക്കത്തിക്കുകയാണ് എല്‍ഡിഎഫെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.