തന്റെ ജീവിതം പുതുപള്ളിയുമായി ചേര്‍ന്നു കിടക്കുന്നതാണെന്നും മണ്ഡലം വിടാന്‍ താല്‍പര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ പ്രാചരണം അവസാനിപ്പിക്കണമെന്നും തന്റെ ജീവതം പുതുപള്ളിയുമായി അലിഞ്ഞു ചേര്‍ന്നതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുമ്പ് പറഞ്ഞിരുന്നു.
എ ഗ്രൂപ്പില്‍ നിന്നു പോലും ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നേമത്തേക്ക് ഉമ്മന്‍ ചാണ്ടിയെ പരിഗണിച്ചാല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അത് മറ്റ് മണ്ഡലങ്ങളിലും തുണക്കുമെന്ന് യുഡിഎഫ് കണക്കു കൂട്ടി. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ മണ്ഡലമാണ് നേമം. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്ന് നിയമസഭയിേേലക്കെത്തിയത്. എന്നാല്‍ അദ്ദേഹത്തിന് ബിജെപി വീണ്ടും അവസരം നല്‍കില്ലെന്നാണ് സൂചന. പകരം കുമ്മനം രാജശേഖരനെ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.