HomeIndiaകര്‍ഷക സമരത്തിലേയ്ക്ക് അകാലിദളും

കര്‍ഷക സമരത്തിലേയ്ക്ക് അകാലിദളും

കര്‍ഷക സമരത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമരക്കാരെ സഹായിക്കാന്‍ അകാലിദളും. ശിരോമണി അകാലിദളാണ് സമരത്തെ സഹായിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.

സമരം ശക്തമായ സിംഘു, തിക്രി, ഘാസിപുര്‍ എന്നിവിടങ്ങളിലേക്ക് എത്താനാണ് പ്രവര്‍ത്തകരോട് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടത്. അന്നദാതാക്കളായ കര്‍ഷകരുടെ സമരം തകര്‍ക്കാനാണ് കേന്ദ്രവും ഹരിയാനയിലെ സര്‍ക്കാരും ശ്രമിക്കുന്നത്. എണ്‍പതോളം കര്‍ഷകരാണ് രണ്ടുമാസത്തെ സമരത്തില്‍ രക്തസാക്ഷികളായത്. അവരുടെ ജീവത്യാഗം വെറുതെയാവാന്‍ അനുവദിക്കില്ലെന്നും ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ്ങ് മജീതിയ പറഞ്ഞു.

നേരത്തെ ബീഹാറിലെ മഹാസഖ്യവും കര്‍ഷക സമരത്തെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നു. പ്രതിപക്ഷ നേതാക്കളില്‍ പലരും സമരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

Most Popular

Recent Comments