വിനോദസഞ്ചാര വകുപ്പിൻ്റെ അഭിമുഖ്യത്തില്‍ ഫെബ്രുവരി 20 മുതല്‍ 26 വരെ സാംസ്ക്കാരിക പരിപാടിയായ ഉത്സവം 2021 സംഘടിപ്പിക്കും. കേരളത്തിൻ്റെ നാടന്‍ കലകളുടെയും കലാകാരന്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി നടത്തുക. തൃശൂർ ജില്ലയിലെ രണ്ടിടങ്ങളില്‍ വേദികളൊരുക്കും.
തുറന്ന സ്റ്റേജുകളില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളിലായിരിക്കും പരിപാടികള്‍ നടത്തുകയെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി രാധാകൃഷ്ണന്‍ , ഡിറ്റിപിസി സെക്രട്ടറി ഡോ.കവിത, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് അംഗം പി. വിജയകുമാര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജെ.പി ജീന തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.