HomeIndiaകോണ്‍ഗ്രസ്- മുസ്ലിം ലീഗ് ബന്ധത്തെ വിമര്‍ശിച്ച് അമിത് ഷാ

കോണ്‍ഗ്രസ്- മുസ്ലിം ലീഗ് ബന്ധത്തെ വിമര്‍ശിച്ച് അമിത് ഷാ

കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള സഖ്യത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് സഖ്യത്തെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും പറയുന്നത് ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്നാണ്. എന്നാല്‍ ഈ പറയുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലിം ലീഗുമായാണ് സഖ്യമുള്ളത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെയാണ് വ്യക്തമാക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും രക്ഷിക്കാന്‍ കഴിയുന്നത് ബിജെപി എന്ന പാര്‍ട്ടിക്ക് മാത്രമാണ്. കോണ്‍ഗ്രസ് അവര്‍ക്ക് ഗേറ്റ് തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നതെന്നും ഷാ പറഞ്ഞു. അടുത്ത അസം സര്‍ക്കാര്‍ ബിജെപിയും സഖ്യ കക്ഷികളും ചേര്‍ന്നതായിരിക്കുമെന്നും അസമിനെ അക്രമമില്ലാത്ത, നുഴഞ്ഞുകയറ്റക്കാരില്ലാത്ത, പ്രളയമില്ലാത്ത സംസ്ഥാനമായി ബിജെപി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Most Popular

Recent Comments