HomeKeralaമദ്യവില വര്‍ധനവിന് പിന്നില്‍ വന്‍ അഴിമതി

മദ്യവില വര്‍ധനവിന് പിന്നില്‍ വന്‍ അഴിമതി

സംസ്ഥാനത്ത് മദ്യവില വര്‍ധനവിന് പിന്നില്‍ 200 കോടി രൂപയുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണ്. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും അഴിമതിയില്‍ പങ്കുണ്ട്. അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു.

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് തെറ്റെന്ന് മനസ്സിലാകുമെന്നും രമേശ് ചെന്നിത്തല വിജിലന്‍സിന് അയച്ച പരാതിയില്‍ വ്യക്തമാക്കുന്നു.

Most Popular

Recent Comments