തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത കമ്പനിക്ക് ഈ മേഖല തീറെഴുതാനാണ് കേന്ദ്രത്തിൻ്റെ നീക്കം. അതുവഴി കുത്തക സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അദാനിയെ ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിൻ്റെ വികസനം ഒരിഞ്ചു പോലും മുന്നോട്ടു പോകില്ല. സുപ്രീം കോടതിയിലെ ഹര്‍ജി പോലും പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നടപടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് വിമാനത്താവള അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടിരുന്നു. 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് ഏറ്റെടുക്കുക. ജൂണ്‍ മാസത്തോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.