HomeKeralaസ്വന്തം ചരിത്രപഠനത്തിൽ ഭാരതീയർ പിന്നിൽ: സ്വാമി ചിദാനന്ദപുരി

സ്വന്തം ചരിത്രപഠനത്തിൽ ഭാരതീയർ പിന്നിൽ: സ്വാമി ചിദാനന്ദപുരി

സ്വന്തം ചരിത്രം പഠിയ്ക്കുന്നതിൽ പുറകോട്ടു പോയതാണ് നമ്മുടെ പ്രശ്നമെന്ന് കുളത്തൂർ പുഴ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പൈതൃകത്തെ കാത്തു സൂക്ഷിച്ച മഹാപുരുഷന്മാരാണ് പ്രതിസന്ധികളിൽ നാടിന് തുണയായത്. അവരെ കുറിച്ചെല്ലാം തലമുറ അറിയണം, പഠിക്കണം. ചരിത്ര ബോധമുണ്ടെങ്കിലേ ചാരിത്രന്മാരാകൂ, ചാരിത്രമാർഗ്ഗത്തിലുള്ളവർക്ക് മാത്രമേ നല്ല പൊതുപ്രവർത്തകനാകാൻ കഴിയൂ എന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ഡോ. പി.കെ നമ്പൂതിരി രചിച്ച് മോഹൻജി ഫൗണ്ടേഷൻ പുറത്തിറക്കുന്ന രണ്ട് മലയാള തർജ്ജമ പൗരാണിക പുസ്തകം കുമ്മനം രാജശേഖരന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു  സ്വാമി.  നടുവിൽ മഠം അച്യുതഭാരതി സ്വാമികൾ അധ്യക്ഷനായി.

കാലം നേരിടുന്ന വെല്ലുവിളികളെ കാലാതീതമായി തിരിച്ചറിയാൻ ഭാരതീയ ദർശനങ്ങൾക്ക് സാധ്യമായെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. പാശ്ചാത്യ തത്വചിന്തകർ വാദിച്ച് നശിച്ചപ്പോൾ നിലനിന്നത് ഭാരതീയ ദാർശനികം മാത്രമാണ്. ശാസ്ത്രം എല്ലാം കണ്ടെത്തുമ്പോൾ മഹർഷികൾ സ്വയം അനുഭവിക്കുയായിരുന്നു.  “700 വർഷം മുൻപ് രചിച്ച ശ്രീപാദം ശ്രീവല്ലഭൻ ചരിത്രാമൃതം” , സാകൂറിയിലെ മഹായോഗി എന്നീ പുസ്തകങ്ങൾ ഇത്തരത്തിലാണ് വായിച്ചെടുക്കേണ്ടതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രൊഫ കെ. ശശികുമാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. മോഹൻജി & അമ്മു കെയർ ഫൗണ്ടേഷൻ ചെയർമാൻ മോഹൻജി സംസാരിച്ചു. ഡോ. പി.കെ നമ്പൂതിരി മറുപടിപ്രസംഗം നടത്തി. വിപിൻ കൂടിയേടത്ത്, സൂര്യ സുജനൻ എന്നിവർ സംസാരിച്ചു.

Most Popular

Recent Comments