പബ്ലിക് സര്‍വീസ് കമ്മിഷനെ സർക്കാർ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. എകെജി സെൻ്ററിലെ നിയമനം പോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് അവരുടെ തെറ്റല്ല. സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ.
പിന്‍വാതിൽ നിയമന വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ഷാഫി. പി എസ്സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുകയാണ്.
റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റുകയാണ്. കേരളം ഒരു ശവപറമ്പായി മാറുന്നു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ പേരുളളവര്‍ക്ക് നിയമനമില്ല. എന്നാല്‍ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.