ഏത് പ്രശ്‌നത്തിനും മുന്നണിയിൽ പരിഹാരമുണ്ടെന്നും എൻസിപി ഇടതു മുന്നണി വിടരുതെന്നുമാണ് ആഗ്രഹമെന്നും കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് മുന്നണിയിൽ ചർച്ച ആരംഭിച്ചിട്ടില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. എംപി സ്ഥാനം രാജിവച്ചത് ധാർമികതയുടെ പേരിലാണെന്നും ജോസ് പറഞ്ഞു.
നിലവിൽ ഇടതു മുന്നണിക്ക് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ എൻസിപിയിലുള്ളൂ. സീറ്റ് സംബന്ധിച്ച കാര്യങ്ങൾ പറയേണ്ടത് മുന്നണിക്കുള്ളിലാണ്.ഒരു കക്ഷി പോലും പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.





































