HomeKeralaവി കെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം

വി കെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം. എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ കർശ ഉപാധികളാണ് കോടതി ജാമ്യം അനുവദിച്ചത്.

പാലാരിവട്ടം പാലം അഴിമതി കേസിൽ നവംബർ 18നാണ് അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. നിർമാണത്തിന്റെ കരാർ ആർഡിഎസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു മുൻ മന്ത്രിക്കേതിരായ പ്രോസിക്യൂഷൻ വാദം. എന്നാൽ  അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.

Most Popular

Recent Comments