HomeKeralaകൈപ്പറമ്പിൽ യുഡിഎഫ്- ബിജെപി സഖ്യം

കൈപ്പറമ്പിൽ യുഡിഎഫ്- ബിജെപി സഖ്യം

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ യു ഡി എഫ് – ബിജെപി സഖ്യം. ബിജെപി സ്ഥാനാർഥിയെ യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചു. പകരമായി യുഡിഎഫ് അംഗങ്ങളെ ബിജെപിയും പിന്തുണച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി തിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണച്ചത്.  ബിജെപി സ്ഥാനാർഥിയായ അജിത ഉമേഷിന് ‌ ബിജെപിയുടെ 2 വോട്ടും കോൺഗ്രസ്സി ന്റെ 7 വോട്ടും കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന്റെ ഒരു വോട്ടും ഉൾപ്പടെ 10 വോട്ടു ലഭിച്ചു. എതിർസ്ഥാനാർഥിയായ  എൽ ഡി എഫിലെ അഖില പ്രസാദിന് 8 വോട്ടാണ് ലഭിച്ചത്.

ഇതിന് പ്രത്യുപകാരമായി മറ്റു സ്ഥിരം സമിതികളിൽ കോൺഗ്രസിന്റെയും ജോസഫ് കേരള കോൺഗ്രസിന്റെയും സ്ഥാനാർഥികളെ ബിജെപി പിന്തുണച്ചു. തിരഞ്ഞെടുപ്പ് നടന്ന സ്ഥാനങ്ങളിലെല്ലാം ബിജെപി യും യു ഡി എഫും സംഖ്യമാവുകയും പൊതു സ്ഥാനർത്ഥികളെ നിർത്തി വിജയിപ്പിക്കുകയും ചെയ്തു. ധനകാര്യ സ്ഥിരം സമിതിയിലേക്കുള്ള വനിതാ അംഗത്തിന്റെ സ്ഥാനത്തേക്ക് ആരും മത്സരിക്കാൻ ഇല്ലാത്തതിനാൽ തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ മാറ്റി വെച്ചിരിക്കുകയാണ്.
മത നിരപേക്ഷതക്കേറ്റ തിരിച്ചടിയാണ് നടന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ എം ലെനിൻ പറഞ്ഞു.

Most Popular

Recent Comments