HomeKeralaകേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തില്ല

കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തില്ല

നിയമസഭാ സമ്മേളനത്തിൽ നിന്നും സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുള്ള സ്പീക്കറെ മാറ്റി നിർത്തണമെന്ന എം.ഉമ്മർ എംഎൽഎയുടെ നോട്ടിസ് ചർച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് സ്പീക്കർ  പി ശ്രീരാമകൃഷ്ണൻ. അസി.പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്തില്ല. വിവാദത്തില്‍ കൂടുതലൊന്നും പറയാനില്ല. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. 100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ല.

കേന്ദ്ര ഏജൻസികൾ നടപടിക്രമങ്ങൾ പാലിച്ചാൽ ഒരു അന്വേഷണത്തെയും തടസപ്പെടുത്തില്ല. അതാണ് നിയമസഭാ സെക്രട്ടറിയും അന്വേഷണ ഏജൻസിയെ അറിയിച്ചത്. കസ്റ്റംസിന്റെ അന്വേഷണം ഒരുതരത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല സ്റ്റാഫിനും ബാധകമാണ്. നിയമസഭാ വളപ്പില്‍ നോട്ടീസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Most Popular

Recent Comments