പുതുവർഷത്തിൽ പുത്തൻ പരിഷ്കാരങ്ങൾ വരുത്തി കേരളാ മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കുന്നതാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പരിഷ്കാരം. ഇന്ന് മുതൽ ഇത് നിലവിൽ വന്നു.
മോട്ടോർ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെർമിറ്റ് എടുക്കുന്നതിനും സാധാരണ ഗതിയിൽ ആളുകൾ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഈ സേവനങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാണ്.