തൃശൂർ – പാലക്കാട് ദേശീയപാതയിലെ ഗതാഗതം പൂർണമായി നിര്‍ത്തി
മണ്ണുത്തി കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ ആറയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ലോറി കാറുകളും ബൈക്കുകളും അടക്കം എട്ടു വാഹനങ്ങളിലാണ് ഇടിച്ചത്. മൂന്ന് കാറുകളും ബൈക്കുകളും ലോറിക്കടിയിൽ കുടുങ്ങി. അപകടത്തെ തുടര്‍ന്ന് തൃശൂർ മണ്ണുത്തി- പാലക്കാട് ദേശീയപാതയിലെ ഗതാഗതം പൂർണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.