കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. നെയ്യാറ്റിൻകരയിൽ ആത്മഹത്യ ഭീഷണിക്കിടെ പൊള്ളേലേറ്റ് മരിച്ച രാജന്റെ മകൻ പൊലീസിന് നേരെ വിരൽ ചൂണ്ടുന്ന ചിത്രം വെബ് സൈറ്റിൽ പതിച്ചിട്ടുണ്ട്.
കാക്കിക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കുക എന്നാണ് സൈറ്റിൽ എഴുതിയിരിക്കുന്നത്. ഒപ്പം കേരള പൊലീസിനെ നവീകരിക്കുക എന്നുമാണ് സൈറ്റിൽ എഴുതിയിരിക്കുന്നത്. ഹാക്ക് ചെയ്തിരിക്കുന്നത് കേരള സൈബർ വാരിയേഴ്സ് ആണെന്നും എഴുതിയിട്ടുണ്ട്.
സംഭവത്തിൽ സൈബർ പൊലീസ് അന്വഷണം ആരംഭിച്ചതായി മധ്യേമേഖല ഡി ഐ ജി എസ് സുരേന്ദ്രൻ വ്യക്തമാക്കി. കേരള വാരിയേഴ്സിന്റെ ഫേസ്ബുക്ക് പേജിലും പൊലീസ് സേനയെ സംശുദ്ധമാക്കണെന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.