പുതിയ നിർദേശവുമായി കേന്ദ്രം, സമരം ശക്തമാക്കാൻ കർഷകർ

0

ഒരു മാസത്തിലധികമായി തുടരുന്ന കർഷക സമരം അവസാനിപ്പിക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. പുതിയ നിയമങ്ങൾ ഒന്നോ രണ്ടോ വർഷം നടപ്പാക്കി പഠിക്കാമെന്ന് കേന്ദ്രം അറിയിച്ചു. നിയമം കർഷകർക്ക് തിരിച്ചടിയാണെങ്കിൽ പിൻവലിക്കും. ഗുണകരമാണെങ്കിൽ മാത്രം തുടരാമെന്നും കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തിൽ സമരക്കാരുടെ പ്രതികരണം കാത്തിരിക്കുകയാണ് സർക്കാർ.

എന്നാൽ സമരം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യമാണ് ചില കർഷസംഘടനകൾ ആവശ്യപ്പെടുന്നത്. ദില്ലിയിലേക്ക് തള്ളിക്കയറണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യത്തിന് മതിയായ പിന്തുണ കിട്ടിയിട്ടില്ല.