സിനിമാ നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തിൽപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം എന്നീ സിനിമകളിൾ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം. അനിലിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിലെത്തിയ അനില്‍ ഏറെ പ്രശംസ നേടിയിരുന്നു. ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകള്‍ മുന്‍പ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.