ജമ്മുകശ്മീരിൽ ഗുപ്കാര്‍ സഖ്യം മുന്നിൽ

0

ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷൻ  മുന്നേറുന്നു. അവസാന ഫലസൂചനകള്‍ അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 81 സീറ്റുകളില്‍ മുന്നിലാണ്. ബിജെപി 47 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലുമാണ് മുന്നിട്ടു നിൽക്കുന്നത്.

ഗുപ്കാര്‍ സഖ്യം കശ്മീരിലാണ് മുന്നേറുന്നത്. ജമ്മുവിൽ ബിജെപിക്കാണ് മുന്നേറ്റം. ഇവിടെ 44 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. ഗുപ്കാര്‍ സഖ്യം 20 സീറ്റിലും.  കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളിൽ മുന്നേറുമ്പോൾ ബിജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്.