വെള്ളപ്പള്ളിക്കും മകനുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം

0

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ കോടതി നിർദേശം. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിൻ്റെ  സഹായി കെ കെ അശോകൻ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളി എന്നിവർക്കെതിരെയാണ് കേസെടുക്കുക.

കെ.കെ.മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ്  ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുക.  എസ്എൻഡിപി ശാഖ ഓഫീസിൽ ആണ് മഹേശൻ  തൂങ്ങി മരിച്ചത്. വെള്ളാപ്പള്ളി, അശോകൻ, തുഷാർ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിർദേശം.