മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ വാദിയെന്ന് മുസ്ലീലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കാണ്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന വർഗീയ നിലപാടാണ് പിണറായി വിജയന്.
പിണറായിയെ പോലെ ഉള്ളിൽ ഇത്രയും വർഗീയത വെച്ച് പെരുമാറുന്ന നേതാവ് ഉണ്ടായത് സിപിഎമ്മിൻ്റെ ദൗർഭാഗ്യമാണ്. ബി.ജെ.പി ഉത്തരേന്ത്യയിൽ വിജയകരമായി നടപ്പാക്കിയ വർഗീയ അജണ്ട ഇവിടെ സി.പി.എം ഏറ്റുപിടിക്കുകയാണ്. ലീഗിന് ഇല്ലാക്കി ആരെയാണ് സി.പി.എം വളർത്തുന്നത്? അടുത്ത തവണ ബി.ജെ.പി സീറ്റ് നേടിയാൽ അതിനു കാരണം സി.പി.എമ്മിൻ്റെ നയ വൈകല്യമാകുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.