ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

0

ബിഹാർ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് ഒന്നര വർഷത്തിനു ശേഷമാണ് മുംബൈ പൊലീസ് അന്ധേരി കോടതിയിൽ  കുറ്റപത്രം സമർപ്പിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ബിഹാർ സ്വദേശിനിയുടെ പരാതി. ബിനോയിയെ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അതേസമയം ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.